വിമൽജ്യോതിയിൽ ബിരുദ ദാന ചടങ്ങ്
1583722
Thursday, August 14, 2025 12:59 AM IST
ചെന്പേരി: വിമൽ ജ്യോതി എൻജി നിയറിംഗ് കോളജില്‍നിന്ന്2025 വർഷം ബിടെക് പൂർത്തിയായ വിദ്യാർഥികൾക്ക് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ഡോ. കെ.കെ. സാജു ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മക്കൾ നേടുന്ന ജീവിത വിജയത്തിൽ മാതാപിതാക്കൾ സന്തോഷിക്കുന്നത് കാണുന്നതായിരിക്കണം പുതിയ തലമുറയുടെ ലഹരി എന്ന് വൈസ് ചാൻസലർ കെ.കെ. സാജു വിദ്യാർഥികളെ ഉത്ബോധിപ്പിച്ചു.
വിമൽജ്യോതി സ്ഥാപനങ്ങളുടെ രക്ഷാധികാരിയായ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. മാതാപിതാക്കളെയും ഗുരുജനങ്ങളെയും ആദരിക്കുന്ന വിദ്യാർഥി സമൂഹത്തിനു മാത്രമേ ജീവിതത്തിൽ യഥാർഥ വിജയം നേടാൻ കഴിയൂവെന്ന് മാർ ജോസഫ് പാംപ്ലാനി ഓർമിപ്പിച്ചു.
വിമൽ ജ്യോതി കോളജ് മാനേജർ ഫാ. ജയിംസ് ചെല്ലങ്കോട്ട് ബിരുദ വിദ്യാർഥികൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രഫ. ബി. ദിവ്യ എന്നിവർ പ്രസംഗിച്ചു.