ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
1583643
Wednesday, August 13, 2025 10:18 PM IST
പഴയങ്ങാടി: ചെറുകുന്ന് റെയിൽവേ ഗേറ്റിനു സമീപം ഗൃഹനാഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കവിണിശേരി മുച്ചിലോട്ട് കാവിന് സമീപം താമസിക്കുന്ന കെ.വി. കൃഷ്ണനാണ് (73) മരിച്ചത്. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം.
കണ്ണപുരം പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞ മൃതദേഹം കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഭാര്യ: വസന്ത. മക്കൾ: രേഖ, രതീഷ്, രജിഷ, മരുമക്കൾ: പ്രശാന്ത് (കീഴറ), നിത (മട്ടന്നൂർ), മഹേഷ് (ഇരിവേരി). സഹോദരങ്ങൾ: രാമചന്ദ്രൻ, പദ്മ (കിഴുന്ന).