ചെമ്പേരി ബസിലിക്ക ഒന്നാം വാർഷികാഘോഷത്തിന് ഇന്നു തുടക്കം
1583194
Tuesday, August 12, 2025 1:16 AM IST
ചെമ്പേരി: ലൂർദ് മാതാ ബസിലിക്ക പ്രതിഷ്ഠാകർമത്തിന്റെ ഒന്നാം വാർഷികാഘോഷം ഇന്നു മുതൽ 15 വരെ നടക്കും. ഇന്നും നാളെയും ജാഗരണ ദിനങ്ങളായിരിക്കും. രാവിലെ ആറിനും വൈകുന്നേരം നാലിനും ജപമാല പ്രാർഥന, വിശുദ്ധ കുർബാന, നൊവേന എന്നിവയുണ്ടായിരിക്കും. 14ന് പ്രാർഥനാദിനമായി ആചരിക്കും.
രാവിലെ 6.30 ന് വിശുദ്ധ കുർബാനയും നൊവേനയും. 7.30 മുതൽ 3.30 വരെ സോൺ അടിസ്ഥാനത്തിൽ പരിശുദ്ധ കുർബാനയുടെ ആരാധന. 3.30 മുതൽ 4.30 വരെ പൊതുവായ ആരാധന. 4.30 ന് വിശുദ്ധ കുർബാനയും നൊവേനയും. 15 ന് പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗാരോഹണ ദിനം കൃതജ്ഞതാ ദിനമായി ആചരിക്കും.
രാവിലെ 7.15 ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് തലശേരി അതിരൂപത ഫിനാൻസ് ഓഫീസർ റവ.ഡോ.ജോസഫ് കാക്കരമറ്റത്തിൽ മുഖ്യകാർമികത്വം വഹിക്കുമെന്ന് ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് അറിയിച്ചു.