വൈഎംസിഎ ഡയാലിസിസ് സഹായതാ പദ്ധതി തുടങ്ങി
1583186
Tuesday, August 12, 2025 1:16 AM IST
ഇരിട്ടി: ഇരിട്ടി വൈഎംസിഎയുടെയും വൈഎംസിഎ ദേശീയ കൗൺസിലിന്റേയും നേതൃത്വത്തിൽ ഇരിട്ടി അമല ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന ഡയാലിസിസ് സഹായതാ പദ്ധതി ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു. ഇരിട്ടി വൈഎം സിഎ പ്രസിഡന്റ് ഷിന്റോ മൂക്കനോലി അധ്യക്ഷത വഹിച്ചു. അമല എംഡി മാത്യു കുന്നപ്പള്ളി, നെഫ്രോളജിസ്റ്റ് ഡോ. ടോം ജോസ് കാക്കനാടൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
വൈഎംസിഎ ഇരിട്ടി സബ് റീജയൺ വൈസ് ചെയർമാൻ ഡോ. എം.ജെ. മാത്യു, ബേബി തോലാനി, ഷാജി കുറ്റിയിൽ, റോബിൻ എം. ഐസക്, ചാൾസ് തോമസ് എന്നിവർ പ്രസംഗിച്ചു.