കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ നേതൃസംഗമം നടത്തി
1583204
Tuesday, August 12, 2025 1:16 AM IST
ചെറുപുഴ: സമുദായ സ്നേഹമുള്ള യുവജന നേതാക്കളെ മുൻനിരയിലെത്തിക്കാൻ കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ നേതൃത്വം നൽകണമെന്ന് അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ പറഞ്ഞു. തലശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ നേതൃസംഗമം-നെയോലാലിയ -2025 ചെറുപുഴ സെന്റ് മേരീസ് ഫൊറോന പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ.
സമുദായത്തോടും സഭയോടും സ്നേഹമുള്ള യുവജനങ്ങൾ ക്രൈസ്തവ മൂല്യങ്ങൾ കളയാതെ സമൂഹത്തിലും രാഷ്ട്രീയത്തിലും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ യൂത്ത് കൗൺസിൽ കോ-ഓർഡിനേറ്റർ സിജോ കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. സെന്റ് മേരിസ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, അതിരൂപത യൂത്ത് കൗൺസിൽ ജനറൽ കോ-ഓർഡിനേറ്റർ പാട്രിക് കുരുവിള, കോ-ഓർഡിനേറ്റർമാരായ ബിജു ഈട്ടിക്കൽ, ഷിന്റോ കൈപ്പനാനിക്കൽ, എബിൻ കുമ്പുക്കൽ, ജോബിൻ വള്ളിയാംതടത്തിൽ, അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ജനറൽ സെക്രട്ടറി ജിമ്മി അയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ്, ഫൊറോനാ ഡയറക്ടർ ഫാ.തോമസ് പൂവമ്പുഴയിൽ, ഫൊറോനാ പ്രസിഡന്റ് സാജു പുത്തൻപുരയിൽ, സാജു പടിഞ്ഞാറേട്ടിൽ, ജയിംസ് ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.