വോളിബോൾ കിറ്റ് വിതരണം ചെയ്തു
1583721
Thursday, August 14, 2025 12:59 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്ത് ഈന്തുംകരി പട്ടികവർഗ സങ്കേതത്തിലെ യുവാക്കൾക്ക് വോളിബോൾ കിറ്റ് വിതരണം ചെയ്തു. കേരളാ പോലീസിന്റെ പ്രത്യേക ഫണ്ട് വിനിയോഗിച്ച് വാങ്ങിയ നെറ്റ്, മൂന്ന് ബോളുകൾ, ഏഴ് ജഴ്സി, ഏഴു ബൂട്ടുകൾ എന്നിവ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. ഈന്തുംകരി വാർഡ് മെംബർ എ വൺ ജോസിന്റെ സാന്നിധ്യത്തിൽ കരിക്കോട്ടക്കരി എസ്എച്ച്ഒ കെ.ജെ. വിനോയ് കിറ്റ് ഈന്തുംകരി പട്ടികവർഗ സങ്കേതത്തിലെ യുവാക്കൾക്ക് കൈമാറി.