കെസിയുബി വിദ്യാഭ്യാസ അവാര്‍ഡുകള്‍ സമ്മാനിച്ചു
1583201
Tuesday, August 12, 2025 1:16 AM IST
കണ്ണൂര്‍: കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റ പ്രഥമ പ്രസിഡന്റായിരുന്ന സി. കരുണാകരന്റെ സ്മരണാര്‍ഥം ബാങ്ക് ഏര്‍പ്പെടുത്തിയ കെസിയുബി വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കെ. സുധാകരൻ എംപി അവാർഡുകൾ വിതരണം ചെയ്തു. കണ്ണൂരിലെ ജനങ്ങളുടെ വിശ്വാസ്യത കാത്തു സൂക്ഷിച്ച് കണ്ണൂരിന്റെ സ്വന്തം ബാങ്കായി നിലകൊള്ളാൻ കണ്ണൂർ കോ-ഓപ്പറേറ്റീവ് ബാങ്കിന് സാധിച്ചിട്ടുണ്ടെന്ന് കെ. സുധാകരൻ എംപി പറഞ്ഞു.
ബാങ്ക് ചെയർമാൻ രാജീവൻ എളയാവൂർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.പി. മുഹമ്മദലി, ഡയറക്ടര്‍ ടി. ജയകൃഷ്ണന്, കായക്കൂൽ രാഹുൽ, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ചെയര്മാന് ടി. മുകുന്ദന്, കെ. മോഹനൻ, ജനറല്‍ മാനേജര്‍ പി.രൂപ, ഒ.പി. പ്രമോദ്, ടി. പ്രദീപന് എന്നിവർ പങ്കെടുത്തു.
മെംബർമാർക്ക് ഈ വർഷവും പത്തു ശതമാനം ഡിവിഡന്റ് നൽകാൻ ബാങ്ക് ചെയർമാൻ രാജീവൻ എളയാവൂരിന്റെ അധ്യക്ഷതയിൽ വാർഷിക പൊതുയോഗം തീരുമാനിച്ചു. ജനറൽ മാനേജർ പി. രൂപ റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് ചെയർമാൻ എം.പി. മുഹമ്മദലി, ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ ടി. മുകുന്ദൻ എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാന്പത്തിക വർഷത്തിൽ ബാങ്കിന്റെ അറ്റാദായം 1.25 കോടി രൂപയാണെന്ന് ചെയർമാൻ രാജീവൻ എളയാവൂർ അറിയിച്ചു.