മികച്ച കൃഷി അസിസ്റ്റന്റിനുള്ള അവാർഡ് സുരേഷ് കുറ്റൂരിന്
1583710
Thursday, August 14, 2025 12:59 AM IST
ചെറുപുഴ: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച കൃഷി അസിസ്റ്റന്റിനുള്ള സംസ്ഥാന അവാർഡിൽ മൂന്നാം സ്ഥാനം സുരേഷ് കുറ്റൂരിന്. കൃഷിമന്ത്രി പി. പ്രസാദ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
ചെറുപുഴ ഗ്രാമപഞ്ചായത്തിലെ കാർഷിക മേഖലയിൽ നടത്തിയ സ്ലാഘനീയമായ പ്രവർത്തനം മുൻ നിർത്തിയാണ് അവാർഡ്. രണ്ടാം തവണയാണ് സുരേഷ് സംസ്ഥാന അവാർഡിന് അർഹനാകുന്നത്. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്. നൂതന കാർഷിക സാങ്കേതിക വിദ്യ കർഷകരിൽ എത്തിക്കുകയും കാർഷിക മേഖലയിൽ അഭൂതപൂർവമായ മാറ്റം വരുത്തുകയും ചെയ്യുന്നതിനായി നടത്തിയ പ്രവർത്തനം ശ്രദ്ധേയമാണ്.
ഹരിത കേരളമിഷൻ നടപ്പാക്കുന്ന പച്ചത്തുരുത്ത്, ഹരിത വാർഡ്, കാർബൺ ന്യുട്രൽ തുടങ്ങിയ പദ്ധതികളുടെ സാങ്കേതിക ഉപദേഷ്ടാവും പ്രയോഗിക പരിശീലകനും ആണ്. കിലയുടെ റിസോഴ്സ് പേഴ്സൺ ആയും പ്രവർത്തിക്കുന്നു. പയ്യന്നൂർ കൃഷി അസിസ്റ്റന്റ് ഓഫീസിൽ ജോലിചെയ്യുന്ന സി.പി. ജിഷയാണ് ഭാര്യ. മക്കൾ: ഗോപിക, ആരവ്.