ഗോവിന്ദൻ കണ്ണപുരത്തിന് പുരസ്കാരം
1583457
Wednesday, August 13, 2025 2:08 AM IST
കണ്ണൂർ: സി.കെ. പണിക്കർ സ്മാരക ട്രസ്റ്റിന്റെ വൈഖരി പുരസ്കാരം ചിത്രകാരൻ ഗോവിന്ദൻ കണ്ണപുരത്തിന്. 10001 രൂപയും പ്രശംസാ പത്രവും അടങ്ങിയതാണ് പുരസ്കാരം. നാടക രംഗ സജ്ജീകരണം, മേക്കപ്പ്, ചുവരെഴുത്ത് മേഖലകളിലും 60 വർഷമായി പ്രവർത്തിക്കുന്നു. 15-ന് ഉച്ചകഴിഞ്ഞ് 2.30-ന് നടക്കുന്ന 23-ാമത് സി.കെ. പണിക്കർ ഭാഗവതർ അനുസ്മരണ ചടങ്ങിൽ ട്രസ്റ്റ് ഭാരവാഹികൾ അവാർഡ് സമ്മാനിക്കും.
ആനക്കൈ ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സി. രാമചന്ദ്രൻ അനുസ്മരണ പ്രസംഗം നടത്തും. തുടർന്ന് കലാപരിപാടികൾ അവതരിപ്പിക്കും. പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ഡോ. കാഞ്ഞങ്ങാട് സി. രാമചന്ദ്രൻ, ലിനി കരുൺ, സദാനന്ദൻ അന്പലപ്പുറം എന്നിവർ പങ്കെടുത്തു.