ബഫർസോണിൽ ശാശ്വത പരിഹാരം ഉറപ്പാക്കും: മന്ത്രി റോഷി അഗസ്റ്റിൻ
1583459
Wednesday, August 13, 2025 2:08 AM IST
ഇരിട്ടി: കേരളത്തിലെ അണക്കെട്ടുകൾക്കും ജലസംഭരണികൾക്കും ബഫർസോൺ പ്രഖ്യാപിച്ചു പുറത്തിക്കിയ ഉത്തരവ് സർക്കാർ പിൻവലിച്ചിട്ടും ജലസേചന വിഭാഗം ഉദ്യോഗസ്ഥർ വീട് നിർമാണ ങ്ങൾക്ക് ഉൾപ്പെടെ നിരാക്ഷേപ പത്രം നല്കാത്ത സംഭവത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
ഇക്കാര്യം ചർച്ച ചെയ്യാനായി നാളെ തിരുവനന്തപൂരത്ത് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിൽ നിന്നു പരാതി ഉയർന്ന സാഹചര്യത്തി ലാണ് സർവകക്ഷിയോഗം വിളിച്ചത്. ബഫർസോൺ ഉത്തരവ് പിൻവലിച്ചു നാലുമാസം പിന്നിടുമ്പോഴും തങ്ങൾക്കു ഉത്തരവ് ലഭിച്ചില്ലെന്നു പറഞ്ഞു പഴശി പദ്ധതി സ്ഥലത്തിനു സമീപം അളപ്ര മാവില വീട്ടിൽ എം.സുരേഷ്കുമാറിനു നിർമിച്ച വീടിനും വട്ടപ്പാറ മഹേഷിന്റെ (ഭാര്യ കോരമ്പേത്ത് ഹൗസിൽ വി.എസ്. ദീപയുടെ പേരിലാണ് വീട്) നിർമാണം തുടങ്ങിയ വീടിനും നിരാക്ഷേപ പത്രം പഴശി അധികൃതർ നിഷേധിച്ചതു ചൂണ്ടിക്കാട്ടി പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനിയും നെല്ലിക്കാംപൊയിൽ പള്ളിവക സ്ഥലത്തെ ഗോഡൗണിന് നിരാക്ഷേപ പത്രം തടഞ്ഞത് ഉന്നയിച്ച് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന ആർക്കി എപ്പിസ്കോപ്പൽ തീർഥാടന പളളി വികാരി ഫാ. ജോസഫ് കാവനാടിയിലും നല്കിയ നിവേദനങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇക്കാര്യത്തിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം, പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് വിപിൻ തോമസ് എന്നിവരും മന്ത്രിക്ക് നിവേദനം നല്കിയിരുന്നു.