കാടുകയറിയ ദുരിത യാത്ര
1583998
Friday, August 15, 2025 2:02 AM IST
ആലക്കോട്: മലയോര ഹൈവേയിൽ രയറോം പാലത്തിന് സമീപത്തെ പ്രദേശം കാടും വള്ളിപ്പടർപ്പുകളും നിറഞ്ഞതിനാൽ വാഹന-കാൽനടയാത്രയ്ക്കു ഭീഷണിയാകുന്നു.
കാട് വളർന്നതിനാൽ എതിർദിശയിൽ നിന്ന് വാഹനങ്ങൾ വരുന്നത് കാണാൻ കഴിയാത്തത് വാഹന ഡ്രൈവർമാരെ ദുരിതത്തിലാക്കുകയാണ്.
ഇത് അപകടസാധ്യതയും വർധിപ്പിക്കുന്നു. ഇഴജന്തുക്കളും കാട്ടുപന്നിയും വിളയാടുന്ന പുഴയോരത്തും ഇത്തരം കാടുകൾ വളർന്നുനിൽക്കുന്നുണ്ട്. കാട് ഉടൻ വെട്ടിത്തെളിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടു.