സ്കൂൾ പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു
1583712
Thursday, August 14, 2025 12:59 AM IST
എടക്കോം: എടക്കോം ക്രൈസ്റ്റ് നഗർ എൽപി സ്കൂളിന് പുതുതായി നിർമിച്ച പ്രവേശന കവാടം തലശേരി കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷൻ ഏജൻസി മാനേജർ ഫാ. സോണി വടശേരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎയുടെ നേതൃത്വത്തിലാണ് നിർമാണം പൂർത്തീകരിച്ചത്. സ്കൂൾ മാനേജർ ഫാ. ജോസഫ് പവ്വത്തിൽ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക ഇ.ടി. സാലി, മുൻ പിടിഎ പ്രസിഡന്റ് ജോസുകുട്ടി ചുക്കനാനിയിൽ, വൈസ് പ്രസിഡന്റ് ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.