സുരക്ഷാ ബോധവത്കരണ ക്ലാസും മോക്ഡ്രില്ലും
1583198
Tuesday, August 12, 2025 1:16 AM IST
ചെറുപുഴ: പെരിങ്ങോം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തിരുമേനി എസ്എൻഡിപി എൽപി സ്കൂളിൽ സുരക്ഷാബോധവത്കരണ ക്ലാസും മോക്ഡ്രില്ലും നടത്തി. പിടിഎ പ്രസിഡന്റ് കെ.സി. പ്രസൂൺ അധ്യക്ഷത വഹിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.സി. ഷെറിൽ ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. വിശാൽ, എസ്. അനുരാഗ്, രഞ്ജിത് ബാബു എന്നിവർ നേതൃത്വം നൽകി. വിവിധ സുരക്ഷാ ഉപകരണങ്ങൾ പരിചയപ്പെടുത്തി. അപകടങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളും രക്ഷാമാർഗങ്ങളും കുട്ടികൾക്ക് മുന്നനിൽ അവതരിപ്പിച്ചു. മുഖ്യാധ്യാപകൻ പി.എം. സെബാസ്റ്റ്യൻ, സജി പുളിക്കലേടത്ത്, എൻ.ജെ. വർഗീസ്, മഞ്ജു മധു, കെ.ആർ. രമ്യ എന്നിവർ പ്രസംഗിച്ചു.