മലമ്പനി പരിശോധന ക്യാമ്പ് നടത്തി
1584004
Friday, August 15, 2025 2:02 AM IST
കണ്ണൂർ: പോലീസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ സ്പോർട്സ് കൗൺസിൽ ഹാളിൽ കണ്ണൂർ പോലീസ് അക്ഷയപാത്രത്തിൽ എത്തിച്ചേരുന്ന ആൾക്കാർക്കിടയിൽ മലമ്പനി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയുഷ് എം. നമ്പൂതിരിപ്പാടിന്റെ നിർദേശാനുസരണം മലമ്പനി നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണു ക്യാമ്പ് സംഘടിപ്പിച്ചത്.
ജില്ലാ സർവെയിലൻസ് ഓഫീസർ ഡോ. കെ.സി. സച്ചിന്റെ നേതൃത്വത്തിൽ ജില്ലാ വിബിഡി കൺട്രോൾ ഓഫീസർ ഡോ. കെ.കെ. ഷിനി, മെഡിക്കൽ ഓഫീസർ ഡോ. എം.വി. മാനസ്, അക്ഷയപാത്രം കോ-ഓഡിനേറ്റർ എ.വി. സതീഷ്, ഫീൽഡ് അസിസ്റ്റന്റ് പി.വി. മഹേഷ്, വിബിടി കൺസൾട്ടന്റ് ടി.പി. ഹരിത, ജെഎച്ച്ഐ അശ്വിനി, കെ.പി. ജാസ്മിൻ, ലിജി, ഫീൽഡ് വർക്കേഴ്സ് തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.