ജെറ്റർ കം സംക്ഷൻ മെഷീൻ ഫ്ലാഗ് ഓഫ് ചെയ്തു
1584003
Friday, August 15, 2025 2:02 AM IST
കണ്ണൂർ: കോർപറേഷൻ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്കുള്ള നെറ്റ്വർക്ക് ശുചീകരണത്തിനായി വാങ്ങിയ ജെറ്റർ കം സംക്ഷൻ മെഷീൻ, ഓട്ടോമാറ്റിക് ഗ്രാബർ മെഷീൻ എന്നിവയുടെ ഫ്ലാഗ് ഓഫ് മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. സീവർ നെറ്റ്വർക്കിലെ തടസങ്ങൾ, മാൻ ഹോളുകളിൽ അടിഞ്ഞ് കൂടുന്ന മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിന് മനുഷ്യനെ ഉപയോഗിക്കാൻ പാടില്ല എന്നൊരു നിർദേശം നിലവിലുണ്ട്.
ഇത്തരം സ്ഥലങ്ങളിൽ ശുചീകരണം നടത്തുമ്പോൾ അപകട സാധ്യത കൂടുതലാണ്. പലപ്പോഴും പടന്ന പാലം മലിനജല ശുചീകരണ പ്ലാന്റിലേക്കുള്ള പൈപ്പ് ലൈനുകളിലും മാൻ ഹോളുകളിലും മാലിന്യങ്ങൾ കെട്ടി നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്ന സാഹചര്യം ഉണ്ടായി ട്ടുണ്ട്. അടുത്തിടെ ഇങ്ങനെയുണ്ടായ തടസം നീക്കം ചെയ്യുന്നതിന് തിരുവനന്തപുരത്ത് നിന്ന് വാഹനം എത്തിക്കേണ്ടി വന്നു ആയതിന് നല്ലൊരു തുക കോർപറേഷന് ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്.
ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയിലാണ് രാജ്യത്തെ വിവിധ നഗരങ്ങളിൽ നടപ്പാക്കിയ ജെൻ റോബോട്ടിക്കിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരത്തിലുള്ള യന്ത്ര സംവിധാനം ഒരുക്കിയിട്ടുള്ളതെന്ന് മേയർ പറഞ്ഞു. കോർപറേഷന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 98,96000 രൂപ (ജിഎസ്ടി ഉൾപ്പെടെ) ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.