ആലക്കോട് രാജ ജനഹൃദയങ്ങളിലെ തമ്പുരാൻ: സണ്ണി ജോസഫ് എംഎൽഎ
1583191
Tuesday, August 12, 2025 1:16 AM IST
ആലക്കോട്: പൊതുപ്രവർത്തകൻ - ഭരണാധികാരി, വികസന ശില്പി എന്ന നിലകളിൽ ജനഹൃദയ ങ്ങളിൽ സ്ഥാനം പിടിച്ച പി.ആർ. രാമവർമ രാജ ജനഹൃദയങ്ങളിലെ തമ്പുരാൻ ആണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. പി.ആർ. രാമവർമ രാജയുടെ ചരമവാർഷിക ത്തോടനുബന്ധിച്ച് രാമവർമ രാജ ചാരിറ്റബിൾ ട്രസ്റ്റ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ആലക്കോട് കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
മലയോര മണ്ണിൽ വികസനത്തിന്റെ വിത്ത് പാകാനും അത് തഴച്ചു വളർത്താനും രാജയ്ക്ക് സാധിച്ചെന്നും വരും തലമുറയ്ക്ക് വെളിച്ചം നൽകിയാണ് ആലക്കോട് രാജ കടന്നുപോയതെന്നും സണ്ണി ജോസഫ് പറഞ്ഞു. അജിത്ത് വർമ അധ്യക്ഷത വഹിച്ചു. പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി.
കെ.പി. കേശവൻ രചിച്ച പി.ആർ. രാമവർമ രാജ ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനം മുൻ മന്ത്രി കെ.സി. ജോസഫ് നിർവഹിച്ചു. രാമവർമ്മ രാജയുടെ മകൾ കുമാരി വർമ പുസ്തകം ഏറ്റുവാങ്ങി. വി.കെ. മധു, പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി ഓടംമ്പള്ളിൽ, ജോജി കന്നിക്കാട്ട്, കെ.എസ്. ചന്ദ്രശേഖരൻ, ആലക്കോട് ഫൊറോന പള്ളി വികാരി ഫാ. ആന്റണി പുന്നൂർ, നാരായണൻ നമ്പൂതിരി, ഡോ. എം. അസൈനാർ തുടങ്ങിയവർ പ്രസംഗിച്ചു.