മേഖലാ കൺവൻഷനും ഐഡി കാർഡ് വിതരണവും നടത്തി
1583466
Wednesday, August 13, 2025 2:08 AM IST
ചെറുപുഴ: കേരളാ റിയൽ എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷൻ ചെറുപുഴ മേഖലാ കൺവൻഷനും ഐഡി കാർഡ് വിതരണവും നടന്നു. ചെറുപുഴ മേഖലാ ഓഫീസിൽ യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു.
ഐഡി കാർഡുകളും വിതരണം ചെയ്തു. ചെറുപുഴ മേഖലാ പ്രസിഡന്റ് തങ്കച്ചൻ വെള്ളറക്കൽ അധ്യക്ഷത വഹിച്ചു.
ജിൻസ് മാത്യു, ജിജി ചാക്കോ, സിനു അരീക്കൽ, ഷിജു തോട്ടിങ്കൽ, കെ.എം. ഗോപി തുടങ്ങിവർ പ്രസംഗിച്ചു.