പടിയൂരിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾക്കു പരിക്ക്
1584002
Friday, August 15, 2025 2:02 AM IST
ഇരിട്ടി: പടിയൂർ എസ്റ്റേറ്റിന് സമീപം കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇരിക്കൂർ ഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറിയും പടിയൂരിൽ നിന്നും ഇരിക്കൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ മിനിലോറി ഡ്രൈവർ പാപ്പിനിശേരി സ്വദേശി നൗഫലിനാണ് (42) പരിക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനത്തിൽ കുരുങ്ങിയ നൗഫലിനെ ഇരിട്ടിയിൽ നിന്നും ആഗ്നിരക്ഷാ സേനയെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ ഡോർ മുറിച്ചു മാറ്റിയാണ് പുറത്തെടുത്തത്. ഇരിട്ടി ഡിവൈഎസ് പി. ധനഞ്ജയബാബു, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, വാർഡംഗം ആർ. രാജൻ എന്നിവരും സിവിൽ ഡിഫൻസ് അംഗങ്ങളും അഗ്നി രക്ഷാ സേന അംഗങ്ങളും നേതൃത്വം നല്കി.