ഉത്രാട നാളിൽ വടംവലി മത്സരം
1583195
Tuesday, August 12, 2025 1:16 AM IST
കരുവഞ്ചാൽ: കരുവഞ്ചാൽ വൈഎംസിഎ സംഘടിപ്പിക്കുന്ന ഇത്തവണത്തെ ഉത്തരമേഖലാ വടംവലി മത്സരം ഉത്രാടദിനമായ സെപ്റ്റംബർ നാലിന് നടക്കും. വൈകുന്നേരം നാലിന് കരുവഞ്ചാൽ ടൗണിലെ കട്ടക്കൽ കോംപ്ലക്സിൽ നടക്കുന്ന മത്സരത്തിൽ പ്രമുഖ ടീമുകൾ പങ്കെടുക്കും.
ജനറൽ വിഭാഗം ആൺകുട്ടികൾ, പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. ജനറൽ വിഭാഗത്തിൽ വിജയിക്ക് 15,001രൂപ കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. രണ്ടാം സമ്മാനമായി 10001 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി 5001രൂപയും നാലാം സമ്മാനം 3001 രൂപയും നൽകും.
കുട്ടികളുടെ വിഭാഗത്തിൽ 5001 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 3001 രൂപ കാഷ് അവാർഡും മൂന്നാം സമ്മാനം 1501 രൂപ കാഷ് അവാർഡും നൽകും. കഴിഞ്ഞ 26 വർഷമായി വൈഎംസിഎ ഓണത്തോടനുബന്ധിച്ച് നടത്തി വരുന്നതാണ് ഉത്തരമേഖല വടംവലി മത്സരം. സംഘാടക സമിതി രൂപീകരണ യോഗം പ്രസിഡന്റ് പോൾ ജോർജ് മേച്ചേരിയുടെ അധ്യക്ഷതയിൽ നടന്നു. ഭാരവാഹികൾ: സാബു ചാണാക്കാട്ടിൽ-കൺവീനർ, ടോണിസ് ജോർജ്, ജയ്സൺ ഓണംകുളം -ജോയിന്റ് കൺവീനർമാർ. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9447482301, 9946582618, 9447852389