വീടിനുളളിൽ പെരുമ്പാമ്പ്, വിദ്യാർഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1583470
Wednesday, August 13, 2025 2:08 AM IST
മട്ടന്നൂർ: പെരുമ്പാമ്പിന്റെ മുന്നിൽനിന്ന് പത്തു വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നീർവേലിയിലെ ഫൗസിയ മൻസിലിൽ പി.പി. സഫിയയുടെ വീട്ടിനുള്ളിലാണു പെരുമ്പാമ്പ് കയറിയത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് പത്തു വയസുകാരി നഷ്ഫ പഠിക്കാൻ വേണ്ടി ഒരുങ്ങുന്ന സമയത്താണ് കസേരയിൽ പാമ്പിനെ കണ്ടത്.
വിദ്യാർഥിനി ഭയന്നുനിലവിളിച്ചതോടെ പാമ്പിനെ കണ്ട് വീട്ടുകാരും ഞെട്ടി. വീട്ടുകാർ സമീപവാസികൾ വിവരം അറിയിക്കുകയും തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയും ചെയ്തു.
വീടിനു സമീപത്തെ പറമ്പിൽ കാടുകയറി വീട്ടുകാർക്ക് ഭീഷണിയായിരിക്കുകയാണ്. പാന്പ് ഇവിടെ നിന്നെത്തിയതെന്നാണു നിഗമനം.