സഹോദരങ്ങളുടെ മക്കള്‍ ഒരുമിച്ച് പൗരോഹിത്യ ശുശ്രൂഷയിലേക്ക്
1582970
Monday, August 11, 2025 1:47 AM IST
എണ്ണപ്പാറ: ഒരുമിച്ചു കളിച്ചുവളര്‍ന്ന സഹോദരങ്ങളുടെ മക്കള്‍ ഒരുമിച്ച് പൗരോഹിത്യ ശുശ്രൂഷയിലേക്ക്. എണ്ണപ്പാറ സ്വദേശികളായ ഡീക്കന്‍ എബിന് ജോണി പാലനില്‍ക്കുംതൊട്ടിയില്‍, ഡീക്കന്‍ ആല്ബിന് മാത്യു ഉണ്ണാണ്ടന്‍പറമ്പില്‍ എന്നിവരാണ് ഇന്നു തിരുപ്പട്ടം സ്വീകരിക്കുന്നത്.
ഇന്നു രാവിലെ ഒമ്പതിന് എണ്ണപ്പാറ ഹോളി സ്പിരിറ്റ് പള്ളിയില്‍ തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ കൈവയ്പ് ശുശ്രൂഷ വഴി പൗരോഹിത്യപട്ടം സ്വീകരിക്കും. എബിനും ആല്‍ബിനും സേക്രഡ് ഹാര്‍ട്ട് സന്യാസ സഭാംഗങ്ങളാണ്. ജോണി-മാര്‍ഗരറ്റ് ദമ്പതികളുടെ മകനാണ് എബിന്. മാത്യു-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് ആല്ബിന്. ജോണിയും ത്രേസ്യാമ്മയും സഹോദരങ്ങളാണ്. തിരുപ്പട്ടസ്വീകരണത്തോടൊപ്പം എബിന്റെ ജ്യേഷ്ഠന് മെല്‍വിന്റെ വിവാഹവും നടക്കും.