ഇന്ത്യക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ അധികതീരുവ പിന്‍വലിക്കണം: സിഐടിയു
1582440
Saturday, August 9, 2025 1:29 AM IST
ധര്‍മശാല: ഇന്ത്യക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ അധികതീരുവ പിന്‍വലിക്കണമെന്ന് ടൂറിസം എംപ്ലോയീസ് യൂണിയന്-സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യക്കുള്ള ഇറക്കുമതി തീരുവ 50 ശതമാനം വര്‍ധിപ്പിച്ച അമേരിക്കന്‍ നടപടി കേരളത്തിലെ പരമ്പരാഗത മേഖലക്ക് തിരിച്ചടിയാകും.
സമുദ്രോത്പന്നങ്ങള്‍, കശുവണ്ടി, കയര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിക്ക് വലിയ ആഘാതം കേരളത്തിലുണ്ടാകുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.വിസ്മയപാര്‍ക്ക് ഓഡിറ്റോറിയത്തില്‍ കിസാന്‍സഭ അഖിലേന്ത്യാ കമ്മിറ്റിയംഗം കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന് ജില്ലാ പ്രസിഡന്റ് എം. കരുണാകരന്റെ അധ്യക്ഷത വഹിച്ചു.
സിഐടിയു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണന്, കെ. കരുണാകരന്, കെ.പി. മോഹനന് എന്നിവർ പ്രസംഗിച്ചു. എം. രാധാകൃഷ്ണന് രക്തസാക്ഷി പ്രമേയവും കെ. രാജന് അനുശോചനപ്രമേയവും കണ്ടപ്പന്‍ രാജീവന് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ. രാജീവന് സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി എം. കരുണാകരന്-പ്രസിഡന്റ്, സി.ഇ. രമേശന്, സദാനന്ദന്-വൈസ് പ്രസിഡന്റുമാർ, കെ. രാജീവന്-സെക്രട്ടറി, എന്‍. രാധാകൃഷ്ണന്, പി.ജി. പ്രദീപ്-ജോയിന്റ് സെക്രട്ടറിമാർ, ടി. ജിതിന്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.