എൽഐസിഎഒഐ ഏഴാം ഡിവിഷൻ സമ്മേളനം എട്ടിന് കണ്ണൂരിൽ
1581610
Wednesday, August 6, 2025 1:12 AM IST
കണ്ണൂർ: എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എൽഐസിഎഒഐ) യുടെ ഏഴാം ഡിവിഷൻ സമ്മേളനം എട്ടിന് കണ്ണൂരിൽ നടക്കും. തളാപ്പിലെ സുശീലാ ഗോപാലൻ സ്മാരക മന്ദിരം ഹാളിൽ രാവിലെ ഒന്പതിന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. പി.ജി. ദിലീപ്
ഉദ്ഘാടനം ചെയ്യുമെന്ന് കോഴിക്കോട് ഡിവിഷൻ ഭാരവാഹികളായ ഇ. സുർജിത്കുമാറും ഇ. ജയപ്രകാശും പത്രസമ്മേളനത്തിൽ അറിയിച്ചു.
സോണൽ സെക്രട്ടറി പി.എൻ. സുധാകരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മോഹനൻ, കെ. അശോകൻ എന്നിവർ പങ്കെടുക്കും. അഞ്ച് ജില്ലകളിൽ നിന്നായി 25 ബ്രാഞ്ചുകളിൽ നിന്നുള്ള 230 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 24 സ്വകാര്യ കമ്പനികളോട് മത്സരിച്ച് എൽഐസി മുന്നേറുകയാണ്. എന്നാൽ സ്വകാര്യ കമ്പനിക ളുടെയും മൂലധന ശക്തികളുടെയും താത്പര്യത്തിനു വേണ്ടി എൽഐസിയെ സ്വകാര്യവത്കരിക്കുന്നതിനും ഓഹരി വില്ക്കുന്നതിനുമുള്ള നടപടികളു മായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുകയാണ്.
ആകർഷകമായ പോളിസികൾ പിൻവലിച്ചു കൊണ്ടും ബോണസ് വെട്ടിക്കുറച്ചും ഏജന്റുമാരുടെ കമ്മീഷൻ കുറച്ചും ഏജന്റ്സ് ദ്രോഹ നടപടികളും തുടരുകയാണെന്നും നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ എം. ലേഖധൻ, കെ. അനിൽകുമാർ, വി.പി. സജീവൻ എന്നിവരും പങ്കെടുത്തു.