ഛത്തീസ്ഗഡ് സംഭവത്തിൽ പ്രതിഷേധിച്ചു
1581122
Monday, August 4, 2025 2:14 AM IST
മാഹി: മാഹി സെന്റ് തെരേസാ ബസിലിക്ക പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗവും റാലിയും നടത്തി. കന്യാസ്ത്രീകളെ ആൾക്കൂട്ട വിചാരണ നടത്തിയവരെ നിയമപരമായി ശിക്ഷിക്കണമെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമുള്ള മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ക്രൈസ്തവർക്കെതിരെയുള്ള ബോധപൂർവമായ ആക്രമണങ്ങൾ തടയണമെന്നും ആവശ്യപ്പെട്ടാണ് റാലി നടത്തിയത്. ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട്, ഫാ. ബിനോയ് ഏബ്രഹാം, ഫാ. വിപിൻ ബെനറ്റ്, സിസ്റ്റർ നവ്യ, സിസ്റ്റർ അമല, ഷാജു കാനത്തിൽ, വിൻസെന്റ് ഫെർണാണ്ടസ്, സ്റ്റാൻലി ഡിസിൽവ എന്നിവർ പ്രസംഗിച്ചു.
പിലാത്തറ: പിലാത്തറയിലും പയ്യന്നൂർ പുഞ്ചക്കാടും പ്രതിഷേധ മാർച്ചും ധർണയും നടത്തി. പിലാത്തറ വ്യാകുല മാതാ ഫൊറോന ഇടവകയുടെ നേതൃത്വത്തില്‍ പള്ളി പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് പിലാത്തറ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ ഇടവക വികാരി ഫാ. തോംസണ്‍ കൊറ്റിയത്ത് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. ഷിജു അധ്യക്ഷത വഹിച്ചു. ഫിലിക്സ് ജോര്‍ജ്, കെ.ജി. വർഗീസ്, പുഷ്പ ക്രിസ്റ്റി, സിസ്റ്റര്‍ ആശ ജോസ്, സ്റ്റാന്‍ലി പാട്രിക്ക്, ലില്ലി ഫെണ്ണാണ്ടസ്, ജോസ് ക്രിസ്റ്റഫര്‍, കെ. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.