പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
1580992
Sunday, August 3, 2025 7:58 AM IST
പേരാവൂർ: തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനവും ആംബുലൻസ് ആധുനികവത്കരണത്തിനുള്ള ഉപകരണ കൈമാറ്റവും നടത്തി. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഉപകരണ കൈമാറ്റം ഇരിട്ടി അസി. രജിസ്ട്രാർ പ്രദീഷ് കളത്തിൽ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് സണ്ണി സിറിയക് അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ലങ്കാഡി മത്സിരവിജയികളെ ഫാ. മാത്യു തെക്കേമുറി അനുമോദിച്ചു. ജൂബിലി ചാക്കോ, ബൈജു വർഗീസ്, രാജു ജോസഫ്, പി.പി. നൂറുദ്ദീൻ, കെ.വി. ബാബു, കെ. സമീറ, സണ്ണി കെ. സെബാസ്റ്റ്യൻ, മാത്യു ജോസഫ്, വിനോദ് നടുവത്താനിയിൽ എന്നിവർ പങ്കെടുത്തു.