തൊഴിൽ മാർഗനിർദേശ പരിപാടി സംഘടിപ്പിച്ചു
1580629
Saturday, August 2, 2025 2:14 AM IST
കൂത്തുപറമ്പ്: നിർമലഗിരി കോളജ് (ഓട്ടോണമസ്) വുമൺ സെല്ലും ഐക്യുഎസിയും സംയുക്തമായി മൂന്നാംവർഷ ബിരുദ വിദ്യാർഥികൾക്കായി "സ്ട്രാറ്റെജിക് കരിയർ ഗൈഡൻസ്' എന്ന വിഷയത്തിൽ മാർഗനിർദേശ പരിപാടി സംഘടിപ്പിച്ചു.
നിർമലഗിരി കോളജ് സുവോളജി വിഭാഗം റിട്ട. പ്രഫസർ ഡോ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
തൊഴിൽപരമായ ആസൂത്രണം, ലക്ഷ്യങ്ങൾ നിർണയിക്കൽ, ഉപരിപഠനത്തിനും ഗവേഷണത്തിനുമുള്ള അവസരങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു.
കൃത്യമായ തീരുമാനങ്ങളെടുക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. ഐക്യുഎസി കോ-ഓർഡിനേറ്റർ റവ. ഡോ. മാർട്ടിൻ ജോസഫ്, മൂന്നാം വർഷ വിദ്യാർഥി ആകാശ് ജെ. പ്രകാശ് എന്നിവർ പ്രസംഗിച്ചു.