പോക്സോ കേസിൽ പ്രതിക്ക് 57 വർഷം തടവ്
1580304
Thursday, July 31, 2025 8:04 AM IST
മട്ടന്നൂർ: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 57 വർഷം തടവും 1,30,000 രൂപ പിഴയും ശിക്ഷ. പെൺകുട്ടിയുടെ ബന്ധുവിനെയാണ് മട്ടന്നൂർ പോക്സോ അതിവേഗ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. 2023ൽ മട്ടന്നൂർ സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. എസ്ഐ യു.കെ. ജിതിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇൻസ്പെക്ടർ കെ.വി.പ്രമോദൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി.ഷീന ഹാജരായി.