വിമൽജ്യോതി കോളജിൽ റാഗിംഗ് വിരുദ്ധ- മയക്കുമരുന്ന് വിരുദ്ധ അവബോധ ക്ലാസ്
1579848
Wednesday, July 30, 2025 1:04 AM IST
ചെന്പേരി: വിമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ റാഗിംഗ് വിരുദ്ധ-മയക്കുമരുന്ന് വിരുദ്ധ അവബോധ ക്ലാസ് സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം എക്സൈസ് സബ് ഇൻസ്പെക്ടർ പി.കെ. അർജുൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്ക് റാഗിംഗിന്റെയും മയക്കുമരുന്നിന്റെയും ദോഷഫലങ്ങളെയും കുറിച്ച് അഡ്വ. എം.എം. ഷജിത്ത് ക്ലാസെടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രഫ. റിജോയി, പിആർഒ സെബാസ്റ്റ്യൻ പുത്തൻപുര, പ്രഫ. കെ.കെ. അഖിൽ, എൻഎസ്എസ് സെക്രട്ടറി അലൻ ആന്റണി എന്നിവർ പ്രസംഗിച്ചു. കോളജ് അധികൃതർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.