ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി
1579845
Wednesday, July 30, 2025 1:04 AM IST
കുടിയാന്മല: യംഗ് മൈൻഡ്സ് ഇന്റർനാഷണൽ (വൈഎംഐ) കുടിയാന്മല ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം കുടിയാന്മല വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. യംഗ് മൈൻഡസ് ഇന്റർനാഷണൽ റീജണൽ ചെയർമാൻ കെ. രഞ്ജിത്ത് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി ചുമതലയേൽക്കുന്ന എം.ജെ. പോൾ, ബേബി പോൾ, അലക്സ് മാത്യു എന്നിവർക്ക് വൈഎംഐ ഡിസ്ട്രിക്ട് ഗവർണർ കെ.വി. പ്രശാന്തൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുതുതായി ക്ലബിൽ ചേർന്നവരെ റീജണൽ സെക്രട്ടറി രാജേഷ് ഗോപാൽ അംഗത്വം നൽകി സ്വീകരിച്ചു. റീജണൽ ട്രഷറർ എം. പ്രമോദ് കമ്യൂണിറ്റി സർവീസ് പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വൈഎംഐ ഡിസ്ട്രിക്ട് സെക്രട്ടറി സി.വി. വിനോദ് കുമാർ, ഗ്രോ ഗ്രീൻ പദ്ധതി ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ എന്നിവർ മെംബർഷിപ്പ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസീസ്, സോജൻ ഇരുപ്പക്കാട്ട് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.