രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
1580299
Thursday, July 31, 2025 7:58 AM IST
കൂത്തുപറമ്പ്: നിർമലഗിരി കോളജ് (ഓട്ടോണമസ്) എൻസിസി, എൻഎസ്എസ്, കൂത്തുപറന്പ് സിറ്റി ലയൺസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. സെലിൻ മാത്യു ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് സിറ്റി ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീരമ്യാ പ്രകാശ് അധ്യക്ഷത വഹിച്ചു.
എൻസിസി ഓഫീസർ അസി. പ്രഫ. ലഫ്. കേണൽ ഡോ. കമില്ലോ ജോസഫ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ദീപു തോമസ്, സിസ്റ്റർ ഡോ. ഒ.എസ്. മഞ്ജു, മലബാർ കാൻസർ സെന്റർ ഡോ. ഹർഷ എന്നിവർ പ്രസംഗിച്ചു.