കൊട്ടിയൂർ ശിവക്ഷേത്രം ടൂറിസം ഹെറിറ്റേജ് പദ്ധതികൾ ഉദ്ഘാടനം ചെയ്തു
1579840
Wednesday, July 30, 2025 1:04 AM IST
കൊട്ടിയൂർ: തലശേരി ഹെറിറ്റേജ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കൊട്ടിയൂർ ശിവക്ഷേത്രത്തിൽ ടൂറിസം വകുപ്പിന്റെ മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കിയ പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
പത്ത് കോടിയോളം രൂപ ചെലവഴിച്ച് ക്ഷേത്രത്തിൽ ടൂറിസം വകുപ്പിന്റെ കൊട്ടിയൂർ ടെംപിൾ ടൂറിസം എക്സ്പീരിയൻസ് സ്ട്രീറ്റ്, സ്ട്രീറ്റ് സ്കേപ്പ്, ടൂറിസ്റ്റ് അമിനിറ്റീസ് എന്നിങ്ങനെ മൂന്ന് ഘട്ട പദ്ധതിയാണ് പൂർത്തിയാക്കിയത്. കൊട്ടിയൂർ ക്ഷേത്ര പരിസരത്തു നടന്ന ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ, ബ്ലോക്ക് പഞ്ചായത്തംഗം കെ. സുനീന്ദ്രൻ, വാർഡ് മെംബർ ജോണി ആമക്കാട്, കൊട്ടിയൂർ ദേവസ്വം ചെയർമാൻ ടി. നാരായണൻ നായർ, ടി.സി. മനോജ്, ടി.സി. ബിജു, അസി. കമ്മീഷണർ എൻ.കെ. ബൈജു, ഒ.കെ. വാസു, കെ. ഗോകുൽ, മാനേജർ കെ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.