വിമൽജ്യോതിയിൽ വിജെഇസി എഡ്യുബോട്ട് എഐ ഉദ്ഘാടനം ചെയ്തു
1580374
Friday, August 1, 2025 1:09 AM IST
ചെന്പേരി: ചെന്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ നവീന സംരംഭമായ വിജെഇഇസി എഡ്യുബോട്ട് എഐ ഉദ്ഘാടനം ചെയ്തു.
കോളജ് മാനേജർ ഫാ. ജയിംസ് ചെല്ലങ്കോട്ട് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികളുടെ സർഗാത്മകതയും സാങ്കേതിക മേഖലയിലുള്ള സ്ഥാപനത്തിന്റെ ദീർഘവീക്ഷണവും അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. വിദ്യാർഥികളുടെ പഠന സഹായി എന്ന നിലയിൽ പ്രവർത്തിക്കുന്ന പുതിയ കൃത്രിമബുദ്ധി സംവിധാനം കാന്പസിലെ വിവരവിനിമയത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
2021-25 ബാച്ച് കംപ്യൂട്ടർ സയൻസ് വിദ്യാർഥിളും പദ്ധതിയുടെ സംഘാടകരുമായ ഡാർവിൻ സിബി, ഷോൺ ജോജി, അലൻ ബിജു എന്നിവർ എഡ്യുബോട്ട് എഐയുടെയുടെ പ്രവർത്തനരീതി പ്രദർശിപ്പിച്ചു. കംപ്യൂട്ടർ വിഭാഗം മേധാവി ബി. ദിവ്യ,എഐ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. മനോജ് വി. തോമസ് എന്നിവർ പ്രസംഗിച്ചു.