വിദ്യാഭ്യാസമെന്നത് മികച്ച കുട്ടികളെ മാത്രം പ്രോത്സാഹിപ്പിക്കുന്നതാകരുത്: സജീവ് ജോസഫ്
1580295
Thursday, July 31, 2025 7:58 AM IST
ആലക്കോട്: മികച്ച കുട്ടികൾക്ക് മാത്രം പ്രോത്സാഹനം നൽകുന്നതിൽ ഒതുങ്ങുന്നതാകരുത് വിദ്യാഭ്യാസ മേഖലയെന്ന് സജീവ് ജോസഫ് എംഎൽഎ. ഇരിക്കൂർ മണ്ഡലത്തിൽ എംഎൽഎ നടപ്പാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാദർശന്റെ ഭാഗമായ ഭാഷാമൃതം പദ്ധതിയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം ആലക്കോട് എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരന്നു അദ്ദേഹം.
ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ടിൽ അധ്യക്ഷതവഹിച്ചു. എഇഒ കെ.മനോജ് മുഖ്യപ്രഭാഷണം നടത്തി. മുഖ്യാധ്യാപിക ജിഷ ജി. നായർ, എൻഎസ്എസ്താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.എം. ഷജിത്ത്, ആലക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. എ. ഖലീൽ റഹ്മാൻ ,പി.ആർ. നിഷ, പ്രിൻസിപ്പൽ രാജി ബാലകൃഷ്ണൻ, മനോജ് ഗോകുലം, ബി. രഞ്ജിനി, സി. രഘുനാഥ് എന്നിവർ പ്രസംഗിച്ചു.