ഗ്രാമസ്വരാജ് പുരസ്കാരം സരുൺ തോമസിന്
1579843
Wednesday, July 30, 2025 1:04 AM IST
ഇരിട്ടി: കേരളത്തിലെ പഞ്ചായത്തുകളിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ഒരു പഞ്ചായത്തംഗത്തിന് വർഷം തോറും നൽകി വരുന്ന ഗ്രാമസ്വരാജ് പുരസ്കാരത്തിന് ഉളിക്കൽ പഞ്ചായത്ത് മാട്ടറ വാർഡംഗം സരുൺ തോമസിനെ തെരഞ്ഞടുത്തു.
നിലവിലെ തദ്ദേശ ഭരണ സമിതി കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ സംസ്ഥാനാടിസ്ഥാനത്തിൽ വിലയിരുത്തിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഫലകവും പ്രശസ്തിപത്രവും 10001 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. കൊല്ലം ഇടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രാമസ്വരാജ് പഠന കേന്ദ്രമാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ഓഗസ്റ്റ് രണ്ടാം വാരത്തിൻ പുരസ്കാര സമർപ്പണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.