വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം
1579847
Wednesday, July 30, 2025 1:04 AM IST
ചെമ്പന്തൊട്ടി: ചെറുപുഷ്പം യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബുകൾ എന്നിവയുടെ ഉദ്ഘാടനം ചെമ്പന്തൊട്ടി അർബൻ വെൽനെസ് ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. അഭിജിത്ത് സുരേഷ് നിർവഹിച്ചു.
സ്കൂൾ മുഖ്യാധ്യാപിക ലൗലി എം. പോൾ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സുബീഷ്, സ്റ്റാഫ് സെക്രട്ടറി പി. ഷാജി, വിദ്യാർഥി പ്രതിനിധി ഗൗരി, വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ഗ്ലോറിയ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങിൽ 2025-26 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. സ്കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.