ചെറുപുഴ നവജ്യോതി കോളജിൽ ബിരുദദാന ചടങ്ങ് നടത്തി
1579328
Monday, July 28, 2025 12:51 AM IST
ചെറുപുഴ: ചെറുപുഴ നവജ്യോതി കോളജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള സ്കൂൾ ഓഫ് എഡ്യുക്കേഷൻ പ്രൊഫസർ ഡോ. അമൃത് ജി. കുമാർ, മാന്നാനം കെഇ കോളജ് സൈക്കോളജി വിഭാഗം മേധാവിയും അസോസിയേറ്റ് പ്രഫസറുമായ റവ. ഡോ. ജോൺസൺ ജോസഫ് സിഎസ്ടി എന്നിവർ വിശിഷ്ടാതിഥികളായി.
നവജ്യോതി കോളജ് മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് സിഎസ്ടി, ഡയറക്ടർ ഫാ. സിജോയ് പോൾ സസിഎസ്ടി പ്രിൻസിപ്പൽ ഡോ. കെ.കെ. സോമശേഖരൻ, വൈസ് പ്രിൻസിപ്പൽ ഫാ. ജോസ് താമരക്കാട്ട് സിഎസ്ടി, ബർസാർ ഫാ.അരുൺ പി. ജയിംസ് സിഎസ്ടി, ഡിപ്പാർട്മെന്റ് മേധാവികൾ എന്നിവർ പ്രസംഗിച്ചു.
ബിരുദദാന ചടങ്ങിനോടൊപ്പം പാഠ്യ വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്കായുള്ള നവജ്യോതി എക്സലൻസ് അവാർഡ്, മഹാത്മാഗാന്ധി അവാർഡ്, കലാ-കായിക മത്സരങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്കായുള്ള ലിറ്റിൽ ഫ്ലവർ അച്ചീവേഴ്സ് എൻഡോമെന്റ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ മികവ് പുലർത്തിയ വിദ്യാർഥിക്കായുള്ള ബിറ്റ്സ് ഫ്ലേർ അവാർഡ് തുടങ്ങി നിരവധി അവാർഡുകളും വിതരണം ചെയ്തു. വിദ്യാർഥികളോടൊപ്പം കുടുംബാംഗങ്ങളും അധ്യാപകരും മറ്റു വിദ്യാർഥികളും പങ്കെടുത്തു.