എട്ടുവയസുകാരിയെ പീഡിപ്പിച്ച അന്പത്തിനാലുകാരന് 77 വർഷം കഠിനതടവും രണ്ടരലക്ഷം പിഴയും
1579820
Wednesday, July 30, 2025 1:04 AM IST
തളിപ്പറമ്പ്: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 77 വര്‍ഷം കഠിനതടവിനും രണ്ടരലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഉളിക്കൽ സ്വദേശി പദ്മനാഭനെയാണ് (54) തളിപ്പറന്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2021, 22 വർഷങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം.
തളിപ്പറമ്പ് സ്റ്റേഷനിലെ എസ്ഐ ദിനേശന് കൊതേരി രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ഉളിക്കല്‍ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. വിചാരണയ്ക്കിടെ മുങ്ങിയ പ്രതിയെ ഉളിക്കല്‍ എസ്ഐ സുധീര്‍ കല്ലനാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.