ആറളത്ത് 5.36 കോടിയുടെ റോഡ് നവീകരണത്തിന് ഭരണാനുമതി
1580365
Friday, August 1, 2025 1:09 AM IST
ഇരിട്ടി: ആറളം ഫാം പുരധിവാസ മേഖലയിൽ വിവിധ ബ്ലോക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 11 റോഡുകളുടെ നവീകരണ പ്രവൃത്തിക്ക് 5.36 കോടിയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണിജോസഫ് എംഎൽഎ അറിയിച്ചു. പുനരധിവാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കിയാണ് റോഡുകൾ നവീകരിക്കുന്നത്.
3000 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന പുനരധിവാസ മേഖലയിൽ പ്രധാന റോഡുകൾക്ക് പുറമെ നിരവധി ചെറുറോഡുകളും ഉണ്ട്. ഇതിൽ ചിലതെങ്കിലും ടാറിങ്ങ് നടത്തിയെങ്കിലും കുറെ ഭാഗം നവീകരണം കാത്ത് കഴിയുകയാണ്.
ബ്ലോക്ക് 11-ൽ കക്കുവപ്പാലം ചത്തുട്ടി റോഡിന്റെ (0.290 കി.മീ.) കോൺക്രീറ്റ് പാവ്മെന്റ് പ്രവൃത്തിക്ക് 15 ലക്ഷവും ബ്ലോക്ക് ഏഴിൽ കൈതക്കുന്ന് കേളൻമുക്ക് റോഡിൽ (0.40 കി. മീ) കൽവർട്ടും കോൺക്രീറ്റ് പാവ്മെന്റും 34 ലക്ഷവും വകയിരുത്തി. ചെമ്പൻമുക്ക് ബ്ലോക്ക് വയനാട് മേഖല കൈതത്തോട് റോഡ് (2.25 കി.മീ) 93.20 ലക്ഷവും ഏഴാം ബ്ലോക്കിൽ ഭഗവതിമുക്ക് പ്ലോട്ട് നമ്പർ ഏഴ് റോഡ് (0.414 കി.മീ) 16.90 ലക്ഷവും ബ്ലോക്ക് ഒമ്പതിൽ തമ്പായിമുക്ക് ഓട്ടോ വാസു കോർട്ട് റോഡ് (1.585 കി.മീ) 64.40 ലക്ഷവും അനുവദിച്ചു.
പുരുഷുവിന്റെകട-കാട്ടിക്കുളം റോഡ് (0.75 കി.മീ) 30.70 ലക്ഷവും ബ്ലോക്ക് ഒന്പതിൽ കൈമക്കവല കാളികയം അങ്കണവാടി റോഡ് (1.01 കി.മീ) 41.30 ലക്ഷവും ബ്ലോക്ക് പത്തിൽ ട്രാൻസ്ഫോർമർമുക്ക് കോർട്ട് റോഡ് (0.265 കി.മീ) 10.90 ലക്ഷവും ഫോറസ്റ്റ് ഓഫീസ് ജനാർദ്ദനൻമുക്ക് റോഡിന് (1.36 കി.മീ) 60.30 ലക്ഷവും അനുവദിച്ചു. ബ്ലോക്ക് 11-ൽ വെള്ളിക്കവല ഗോഡൗൺ റോഡ് (0.71 കി.മീ) 29.00 ലക്ഷവും ബ്ലോക്ക് ഏഴിൽ എംആർഎസ് ബ്ലോക്ക് 10 കോടതിറോഡ് (1.7 കി.മീ) 90.50 ലക്ഷവും അനുവദിച്ചു. സാങ്കേതിക അനുമതി ലഭിച്ച് ടെൻഡർ നടപടി പൂർത്തിയാക്കുന്ന മുറയ്ക്ക് പ്രവർത്തി ആരംഭിക്കാൻ കഴിയുമെന്നും സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.