യുഡിഎഫ് ഇരിട്ടി നഗരസഭാ ഓഫീസ് മാർച്ചിൽ സംഘർഷം
1580364
Friday, August 1, 2025 1:09 AM IST
ഇരിട്ടി: അശാസ്ത്രീയമായി വാർഡ് വിഭജിച്ചും വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയും തദ്ദേശ തെരഞ്ഞെടുപ്പ് അട്ടമറിക്കാൻ ഇരിട്ടി നഗരസഭയിലെ സിപിഎം - ഉദ്യോഗസ്ഥ കൂട്ടിക്കെട്ട് ശ്രമിക്കുന്നതായി ആരോപിച്ച് യുഡിഎഫ് നടത്തിയ നഗരസഭാ ഓഫീസ് മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും. ഓഫീസിന് മുന്നിലേക്ക് പ്രകടനമായി എത്തിയ പ്രവർത്തകർ പോലീസ് വലയം ഭേദിച്ച് ഗേറ്റ് തള്ളിത്തുറക്കാൻ നടത്തിയ ശ്രമം നേരിയ സംഘർഷത്തിനിടയാക്കി.
മാർച്ച് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാവ് എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ചന്ദ്രൻ തില്ലങ്കേരി, ഡിസിസി സെക്രട്ടറി പി.കെ. ജനാർദനൻ, യുഡിഎഫ് നേതാക്കളായ ഇബ്രാഹിം മുണ്ടേരി, പി.എ. നസീർ, കെ.വി. രാമചന്ദ്രൻ, എം.പി. അബ്ദുൾ റഹ്മാൻ, സി.കെ. ശശീധരൻ, സി. അഷ്റഫ്, കെ. സുമേഷ്, നിഥിൻ നടുവനാട്, എം.എം. മജീദ്, സമീർ പുന്നാട്, പി.വി. മോഹനൻ പി.കെ. ബൾക്കീസ്, പി. കുട്ട്യപ്പ എന്നിവർ പ്രസംഗിച്ചു. യുഡിഎഫ് നേതാക്കൾ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി.