കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം
1580366
Friday, August 1, 2025 1:09 AM IST
ഇരിട്ടി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ തുറങ്കിൽ അടച്ചതിൽ പ്രതിഷേധിച്ച് എകെസിസി മണിക്കടവ് ഫൊറോന പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഫാ. പയസ് പടിഞ്ഞാറേമുറിയിൽ മുഖ്യ പ്രഭാഷണം നടത്തി. എകെസിസി ഫൊറോനാ പ്രസിഡന്റ് ബിജു ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു. സിസിലി ബേബി, സിസ്റ്റർ ലിസ്ബിൻ എൻഎസ്, കുര്യാക്കോസ് മേക്കാട്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു.
എടൂരിൽ സംയുക്ത സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി എടൂർ സെന്റ് മേരീസ് ഫെറോനാ വികാരി ഫാ. തോമസ് വടക്കേമുറി ഉദ്ഘാടനം ചെയ്തു. പാരിഷ് കോ-ഓർഡിനേറ്റർ സി.ജെ. ജോസഫ്, ടിഎസ്എസ്എസ് പ്രസിഡന്റ് ജിമ്മി വട്ടംതൊട്ടിയിൽ, വൈഎംസിഎ പ്രസിഡന്റ് സാജു വാകാനിപ്പുഴ, എകെസിസി പ്രസിഡന്റ് തോമസ് തയ്യിൽ, മാതൃവേദി പ്രസിഡന്റ് ഷൈനി വെട്ടിയോലിൽ, മുക്തിശ്രീ പ്രസിഡന്റ് മേരി ആലക്കാമറ്റം, റെജി കൊടുംപുറം എന്നിവർ പ്രസംഗിച്ചു.
കൂത്തുപറമ്പ്: നിർമലഗിരി സെന്റ് മേരീസ് പള്ളിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ ഐക്യദാർഢ്യ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. തൊക്കിലങ്ങാടി ക്രിസ്തുരാജ നി ആശുപത്രിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി കൂത്തുപറമ്പിലെ ക്രിസ്തുരാജ ദേവാലയത്തിൽ സമാപിച്ചു. പൊതുയോഗം തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ ഉദ്ഘാടനം ചെയ്തു. രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ വർഗീയ വിദ്വേഷം പുലർത്തുന്ന സംഘടനകളുടെ പിൻബലത്തിലാണ് ഭാരതത്തിലെ സാധാരണക്കാരായ ന്യൂനപക്ഷങ്ങൾക്കെതിരെ കേസെടുക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സെന്റ് മേരീസ് പള്ളി വികാരി റവ. ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. നിർമലഗിരി കോളജ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടർ റവ.ഡോ. ലൂക്കോസ് മാടശേരി മുഖ്യപ്രഭാഷണം നടത്തി. റാണി ജയ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മേഴ്സി കുന്നത്തു പുരയിടം, ക്രിസ്തുരാജ ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സിൻസി മരിയ, പാരിഷ് കോ-ഓർഡിനേറ്റർ ഡോ.ജോസ് മേലേട്ട് തടത്തിൽ, സിസ്റ്റർ ഡോ. റീന, സിസ്റ്റർ ഡോ. ലിൻസി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
ഉളിക്കൽ: കത്തോലിക്ക കോൺഗ്രസ് നെല്ലിക്കാംപൊയിൽ മേഖലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി ഫൊറോനാ വികാരി ഫാ. ജോസഫ് കാവനാടി ഉദ്ഘാടനം ചെയ്തു. തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. സിഎംസി കോൺവന്റ് പ്രൊവിൻഷ്യാൾ സിസ്റ്റർ ലിറ്റിൽ തെരെസ്, സ്കറിയ വലിയമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.
ഇരിട്ടി: ഉളിക്കലിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് കെപിസിസി മെംബർ പി.സി. ഷാജി ഉദ്ഘാടനം നിർവഹിച്ചു, കെപിസിസി മെംബർ ചാക്കോ പാലക്കലോടി, ഡിസിസി ജനറൽ സെക്രട്ടറി ബേബി തോലാനി, ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എ.ജെ. ജോസഫ്, ദിലീപ് മാത്യു, പ്രിൻസ് പി, ജോർജ്, ടി.ഒ. മാത്യു, ജോസ് പൂമല, ടോമി ജോസഫ് , കുര്യാക്കോസ് മണിപ്പാടം എന്നിവർ പ്രസംഗിച്ചു.
ഇരിട്ടിയിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടി കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവ് ബാബുരാജ് പായം അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയാ സെക്രട്ടറി കെ.വി. സക്കീർ ഹുസൈൻ, അജയൻ പായം, സി.വി.എം. വിജയൻ, അഷറഫ്, പി.പി. അശോകൻ എന്നിവർ പ്രസംഗിച്ചു. ഉളിക്കലിൽ കെ.ജീ ദിലീപ് ഉദ്ഘാടനം ചെയ്തു. പി.കെ. ശശി, ആർ സുജി എന്നിവർ പ്രസംഗിച്ചു. അങ്ങാടിക്കടവിൽ സി.വി. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏബ്രഹാം വെട്ടിക്കൽ അധ്യക്ഷത വഹിച്ചു. കെ.ജെ. സജീവൻ, കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു. എടൂരിൽ കെ.ടി. ജോസ് ഉദ്ഘാടനം ചെയ്തു. ബിപിൻ തോമസ് അധ്യക്ഷത വഹിച്ചു. ഇ.പി. രമേശൻ എന്നിവർ പ്രസംഗിച്ചു.
കേളകം: എൽഡിഎഫിന്റെ നേതൃത്വത്തിൽ കേളകത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രകടനത്തിനു ശേഷം ടൗണിൽ നടന്ന പ്രതിഷേധയോഗം സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സി.ടി. അനീഷ്, എ. പ്രദീപൻ, ജോർജ് മാത്യു, ബോബി, പി.ജെ. ജോണി, എം. രാജൻ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് തങ്കമ്മ സ്കറിയ, കെ.ജെ. ജോസഫ്, കെ.സി. ജോർജ്, വി. ഷാജി കെ.പി. ഷാജി എന്നിവർ നേതൃത്വം നൽകി.
കൂത്തുപറമ്പ്: എൽഡിഎഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. പാലത്തുംങ്കരയിൽ നിന്നും ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സിപിഎം ജില്ലാ കമ്മറ്റി അംഗം കെ. ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി എം. വിനോദൻ അധ്യക്ഷത വഹിച്ചു. എം. സുകുമാരൻ, സി.വിജയൻ, എൻ. ധനഞ്ജയൻ, മാറോളി ശ്രീനിവസൻ, കെ. മുസ്തഫഹാജി എന്നിവർ പ്രസംഗിച്ചു. ടി.ബാലൻ, ടി. പവിത്രൻ, എൻ.കെ. ശ്രീനിവാസൻ, കെ.വി. രജീഷ്, പി. ജിതേഷ്, കെ. ബാബുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.
പേരാവൂർ: തൊണ്ടിയിൽ ടൗണിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, യോഗവവും നടത്തി. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ, മാത്യു തോമസ്, രാജു ജോസഫ്, നൂറുദ്ധീൻ മുള്ളേരിയ്ക്കൽ, ബാബു തുരുത്തി പള്ളിയിൽ ജോബി ജോസഫ്, ജിബിറ്റ് ജോബ്, ജയിംസ് അറയ്ക്കൽ, ശശീന്ദ്രൻ കിളിയത്തിൽ എന്നിവർ നേതൃത്വം നൽകി
കേളകം: യൂത്ത് കോൺഗ്രസ് കേളകം, കണിച്ചാർ, കൊട്ടിയൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കേളകത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്തു.
ജില്ല ജനറൽ സെക്രട്ടറിമാരായ വിപിൻ ജോസഫ്, ജിബിൻ ജയ്സൺ നിയോജക മണ്ഡലം പ്രസിഡന്റ് നിധിൻ നടുവനാട്, കെപിസിസിയംഗംലിസി ജോസഫ്, മണ്ഡലം പ്രസിഡന്റുമാരായ ടോണി വർഗീസ്, ആദർശ് തോമസ്, റെജിനോൾഡ് മൈക്കിൾ, കെഎസ്യു ജില്ല സെക്രട്ടറി എബിൻ പുന്നവേലിൽ എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂർ: മട്ടന്നൂരിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. തലശേരി റോഡിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സി.എച്ച്. വത്സലൻ അധ്യക്ഷത വഹിച്ചു. എൻ.വി. ചന്ദ്ര ബാബു, എം. രതീഷ് എന്നിവർ പ്രസംഗിച്ചു. എൻ. ഷാജിത്ത്, എം. രാജൻ, മുണ്ടാണി പുരുഷോത്തമൻ, കെ.പി. രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി.
കണ്ണൂർ: എൽഡിഎഫിന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. തെക്കീബസാറിൽ നിന്ന് ആരംഭിച്ച പ്രകടനം കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എൻ. സുകന്യ ഉദ്ഘാടനം ചെയ്തു. സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായ കെ.പി. സുധാകരൻ, അഡ്വ. അജയകുമാർ, എം.പി. മുരളി, യു. ബാബുഗാപിനാഥ്, കെ. പ്രശാന്തൻ, അസ്ലം പിലാക്കൽ, ദിനേശൻ, രാഗേഷ് മന്ദന്പേത്ത് എന്നിവർ പ്രസംഗിച്ചു.