ഇൻസ്റ്റലേഷനും കുടുംബസംഗമവും നടത്തി
1580291
Thursday, July 31, 2025 7:58 AM IST
ആലക്കോട്: വൈസ് മെൻസ് ക്ലബ് ഇൻസ്റ്റലേഷനും കുടുംബസംഗമവും നടത്തി. റീജണൽ ഡയറക്ടർ പി.എസ്. ഫ്രാൻസിസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് കാടങ്കാവിൽ അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്ട് ഗവർണർ ടാജി ടോം ഇൻസ്റ്റല്ലേഷൻ നിർവഹിച്ചു. പുതിയ മെംബർമാരുടെ ഇൻഡക്ഷൻ മുൻ റീജണൽ ഡയറക്ടർ കെ.എം. ഷാജി നിർവഹിച്ചു. സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മധു പണിക്കർ നിർവഹിച്ചു. ആദ്യകാല മെംബർമാരെ ആദരിക്കൽ, പഠനത്തിൽ മികവ് പുലർത്തിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും നടത്തി. കെ.എം.സതീഷ്കുമാർ, ജോൺ പടിഞ്ഞാത്ത്, അനീഷ് തോമസ്, സുനിൽകുമാർ, സണ്ണി മാനടിയേൽ, എം.പി. പ്രഭാകരൻ, ലൂസി ജോൺ, ഇസ ജോസ്, എൻ.വി. സജീവ്, എം.കെ. ജയചന്ദ്രൻ, മെറിൻ ജോൺ എന്നിവർ പ്രസംഗിച്ചു.