പാൽച്ചുരത്ത് വിത്തൂട്ട് നടത്തി
1579842
Wednesday, July 30, 2025 1:04 AM IST
പാൽച്ചുരം: വന്യജീവികൾ കാടിറങ്ങി നാട്ടിലേക്ക് വരുന്നത് തടയുന്നതിനുള്ള മാർഗമെന്ന നിലയിൽ പാൽച്ചുരത്ത് വിത്തൂട്ട് നടത്തി. വന്യജീവികൾക്ക് കാടിനുള്ളിൽ തന്നെ ഭക്ഷണമൊരുക്കുക എന്ന മിഷൻ ഫുഡ്, ഫോഡർ, വാട്ടർ എന്ന പദ്ധതിയുടെ ഭാഗമായാണ് വിത്തൂട്ട് നടത്തിയത്. ഫലവൃക്ഷങ്ങളുടെ വിത്തുകൾ കാട്ടിൽ നിക്ഷേപിക്കുന്നതാണ് പദ്ധതി.
പ്ലാവ്, മാവ്, ആഞ്ഞിലി, കുടംപുളി, ഞാവൽ തുടങ്ങിയ ഫലവൃക്ഷങ്ങളുടെ വിത്തുകളാണ് വനത്തിൽ നിക്ഷേപിച്ചത്. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിൻ രാജ് അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, ആറളം വൈൽഡ് ലൈഫ് അസി. വാർഡൻ രമ്യ രാഘവൻ, കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എസ്. സജീവ്കുമാർ, പഞ്ചായത്ത് അംഗം ഷാജി പൊട്ടയിൽ എന്നിവർ പ്രസംഗിച്ചു. കൊട്ടിയൂർ ഐ.ജെ.എം. ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളും പങ്കെടുത്തു.