ടിഎസ്എസ്എസ് മണ്ടളം ട്രസ്റ്റ് വാർഷിക പൊതുയോഗം
1580375
Friday, August 1, 2025 1:09 AM IST
മണ്ടളം: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ആഭിമുഖ്യത്തിലുള്ള മണ്ടളം ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം ടിഎസ്എസ്എസ് അതിരൂപത ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു.
മണ്ടളം ട്രസ്റ്റ് ഡയറക്ടർ ഫാ. മാത്യു വേങ്ങക്കുന്നേൽ അധ്യക്ഷത വഹിച്ചു. ടിഎസ്എസ്എസ് റീജണൽ ഡയറക്ടർ ഫാ. ജോബി ചെരുവിൽ ആമുഖ പ്രഭാഷണവും ചെമ്പേരി മേഖല വൈസ് പ്രസിഡന്റ് ബേബി മുല്ലൂർ മുഖ്യപ്രഭാഷണവും ടിഎസ്എസ്എസ് അതിരൂപത അസോസിയേറ്റഡ് ഡയറക്ടർ ഫാ. ആൽബിൻ തെങ്ങുംപള്ളിൽ അനുഗ്രഹ പ്രഭാഷണവും നടത്തി.
മണ്ടളം ട്രസ്റ്റ് സെക്രട്ടറി ബീന സജി വാർഷിക, ഓഡിറ്റ് റിപ്പോർട്ടുകൾ അവതരിപ്പിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. മികച്ച സ്വയം സഹായ സംഘങ്ങളായി തെരഞ്ഞെടുക്കപ്പെട്ട അനശ്വര, ഐശ്വര്യ, പ്രാർഥന എന്നീ സംഘങ്ങൾക്ക് സമ്മാനങ്ങൾ നൽകി. ട്രസ്റ്റ് പ്രസിഡന്റ് ജെസി തങ്കച്ചൻ, ഫാ. ഷോൺ പേരുകുന്നേൽ, ആനിമേറ്റർ സിസ്റ്റർ ലിസി, ബിന്ദു സാജു എന്നിവർ പ്രസംഗിച്ചു.