കുടിയാന്മല മേരി ക്വീൻസ് ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
1579850
Wednesday, July 30, 2025 1:04 AM IST
കുടിയാൻമല: മേരി ക്വീൻസ് ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി അധ്യക്ഷത വഹിച്ചു.
മുഖ്യാധ്യാപകൻ സുനിൽ ജോസഫ് ആമുഖ പ്രഭാഷണവും സ്കൂൾ മാനേജർ ഫാ.പോൾ വള്ളോപ്പിള്ളി അനുഗ്രഹ പ്രഭാഷണവും ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി മുഖ്യപ്രഭാഷണവും നടത്തി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈല ജോയി വെട്ടിയ്ക്കൽ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോഷി കണ്ടത്തിൽ, വാർഡ് മെംബർമാരായ ജോയി ജോൺ, സാജു ജോസഫ്, കുടിയാന്മല ഫാത്തിമ യുപി സ്കൂൾ മുഖ്യാധ്യാപിക മിനി ഏബ്രഹാം, പിടിഎ പ്രസിഡന്റ് പി.ജെ.ലിജു, സ്റ്റാഫ് സെക്രട്ടറി ക്ലീറ്റസ് പോൾ എന്നിവർ പ്രസംഗിച്ചു. സുവർണ ജൂബിലി ലോഗോ പ്രകാശനവും ജൂബിലി ഗാന സമർപ്പണവും നടന്നു. അധ്യാപകർ, വിദ്യാർഥികൾ, പൗരപ്രമുഖർ, നാട്ടുകാർ എന്നിവർക്കൊപ്പം പൂർവ അധ്യാപക വിദ്യാർഥികളും അണിനിരന്ന വിളംബര റാലിയോടെയാണ് സുവർണ ജൂബിലി ഉദ്ഘാടന സമ്മേളനത്തിന് തുടക്കം കുറിച്ചത്.