മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു
1579519
Monday, July 28, 2025 10:07 PM IST
കാഞ്ഞങ്ങാട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിത്താരിയിലെ നാരായണന് വാരിക്കാട്ത്തായരുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകന് ശ്രീഹരി വാരിക്കാട് (24) ആണ് മരിച്ചത്.
മഞ്ഞപ്പിത്തം ബാധിച്ച് മംഗളുരു യേനപ്പോയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാസര്‍ഗോഡ് എല്‍ബിഎസ് എന്‍ജിനിയറിംഗ് കോളജില്‍ നിന്ന് ഈ വര്‍ഷമാണ് കോഴ്സ് പൂര്‍ത്തിയാക്കിയത്. സഹോദരങ്ങള്‍: ശ്രീനേഷ് വാരിക്കാട് (കുമാരനെല്ലൂര്‍ ദേവിക്ഷേത്രം മുന്‍ മേല്‍ശാന്തി), ശ്രീരേഖ.