ചൂട്ടാട് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു
1580309
Thursday, July 31, 2025 10:12 PM IST
പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് പുലിമുട്ടിന് സമീപം മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി റിയാജുൾ ഇസ്ലാമാണ്(35) (35) മരിച്ചത്.
ചൂട്ടാട് പുലിമുട്ടിന് സമീപത്ത് നിന്ന് ഇന്നലെ രാവിലെ 10.50 തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒന്പതോടെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ ഏഴ് തൊഴിലാളികളുണ്ടായിരുന്നു.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ബോട്ട് പുലിമുട്ടിന് സമീപമുള്ള മണൽത്തിട്ടയിൽ തട്ടി അബ്ദുൾ ഇസ്ലാം കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മറ്റ് മത്സ്യത്തൊഴിലാളികളും പഴയങ്ങാടി പോലീസും ഫയർഫോഴ്സും കോസ്റ്റൽ പോലിസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് പുലിമുട്ടിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.