വയക്കര സ്കൂളിന്റെ മതിൽ ഇടിഞ്ഞു
1579614
Tuesday, July 29, 2025 2:42 AM IST
ചെറുപുഴ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ വയക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ ഇടിഞ്ഞു വീണു.15 മീറ്ററോളം നീളത്തിൽ മതിൽ തകർന്നു. പിടിഎ അംഗങ്ങളുടെ നേതൃത്വത്തിൽ ചെറുപുഴ-പയ്യന്നൂർ റോഡിലേയ്ക്ക് വീണ കല്ലുകൾ നീക്കം ചെയ്തു.
കാക്കേഞ്ചാൽ കൊല്ലാടയിൽ തോടിന്റെ അരിക് ഇടിഞ്ഞതിനെ തുടർന്ന് കാക്കേഞ്ചാൽ കൊല്ലാട റോഡ് അപകടാവസ്ഥയിലാണ്.