മഹിളാ സേവാ സംഘം വാർഷിക പൊതുയോഗം
1580294
Thursday, July 31, 2025 7:58 AM IST
ചെമ്പന്തൊട്ടി: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ആഭിമുഖ്യത്തിൽ ചെമ്പന്തൊട്ടിയിലെ മഹിളാ സേവാ സംഘത്തിന്റെ (എംഎസ്എസ്) വാർഷിക പൊതുയോഗം ടിഎസ്എസ്എസ് തലശേരി അതിരൂപത ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു.
ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ അധ്യക്ഷത വഹിച്ചു. ടിഎസ്എസ്എസ് അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് മുഖ്യപ്രഭാഷണവും അതിരൂപത അസോസിയേറ്റഡ് ഡയറക്ടർ ഫാ. ആൽബിൻ തെങ്ങുംപള്ളിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ, മികച്ച കർഷക വനിതകൾ, സ്വയം സഹായ സംഘങ്ങൾ എന്നിവർക്ക് ആദരവ് നൽകി.
എംഎസ്എസ് യൂണിറ്റ് സെക്രട്ടറി ലിസ വടക്കേൽ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രോഗ്രാം മാനേജർ ലിസി ജിജി, സിസ്റ്റർ എമിലിൻ, ഷാഹിദ അബൂബക്കർ, മേരി ജോയ്, മേരിക്കുട്ടി ചാക്കോ എന്നിവർ പ്രസംഗിച്ചു.