30.33 ഹെക്ടറിലെ കൃഷി നശിച്ചു; 1.16 കോടിയുടെ നഷ്ടം
1579834
Wednesday, July 30, 2025 1:04 AM IST
കണ്ണൂർ: കാലവർഷ കെടുതിയിൽ ജില്ലയിൽ 1.16 കോടിയുടെ കൃഷി നാശം. 30.33 ഹെക്ടറിലെ കൃഷി നശിച്ചു. മേയിൽ ആരംഭിച്ച കനത്ത മഴയിൽ ഏറ്റവും കൂടുതൽ കൃഷി നാശം നേരിട്ടത് വാഴ കൃഷിക്കാണ്.
എടക്കാട് ബ്ലോക്കിൽ 0.73 ഹെക്ടറിലായി 137104 രൂപയുടേയും ഇരിക്കൂർ ബ്ലോക്കിൽ 1.93 ഹെക്ടറിലായി 1543400 രൂപയുടേയും ഇരിട്ടിയിൽ 2.47 ഹെക്ടറിലായി 222900 രൂപയുടേയും കല്യാശേരിയിൽ 0.72 ഹെക്ടറിലായി 501000 രൂപയുടേയും കൂത്തുപറന്പ ബ്ലോക്കിൽ 30550 രൂപയുടേയും പാനൂർ ബ്ലോക്കിൽ 0.01 ഹെക്ടറിലായി 607000 രൂപയുടേയും തളിപ്പറന്പ് ബ്ലോക്കിൽ 7.07 ഹെക്ടറിലായി 749960 രൂപയുടേയും കണ്ണൂർ ബ്ലോക്കിൽ 0.4 ഹെക്ടറിലായി 100000 രൂപയുടേയും പേരാവൂർ ബ്ലോക്കിൽ 2.0 ഹെക്ടറിലായി 2410000 രൂപയുടേയും നാശനഷ്ടമുണ്ടായി. കൃഷി നാശം സംബന്ധിച്ച അവസാന കണക്കെടുപ്പ് നടന്നു വരികയാണ്.
നഷ്ടപരിഹാരം ഇൻഷ്വർ
ചെയ്ത കൃഷിക്കു മാത്രം
കാലവർഷകെടുതിയിൽ കൃഷി നാശം നേരിട്ട കർകരിൽ ഇൻഷ്വർ ചെയ്ത കർഷകർക്കു മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. ഇൻഷ്വറൻസ് ചെയ്യാത്ത കർഷകർക്ക് കൃഷി നാശമുണ്ടായാലും നഷ്ടപരിഹാരം ലഭിക്കില്ല. മുൻ വർഷങ്ങളിൽ ഇൻഷ്വർ ചെയ്യാത്ത കാർഷിക വിളകൾക്കും സർക്കാർ നഷ്ടപരിഹാരം നൽകിയിരുന്നു.