കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം
1580301
Thursday, July 31, 2025 7:58 AM IST
പേരാവൂർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ്ചെയ്തതിൽ പ്രതിഷേധിച്ച് പേരാവൂർ ഫൊറോന കൗൺസിലിന്റെയും പേരാവൂർ മേഖല കത്തോലിക്ക കോൺഗ്രസിന്റെയും വിവിധ സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രതിഷേധ പ്രകടനം ഫാ. മാത്യു തെക്കേമുറി ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോൺഗ്രസ് പേരാവൂർ മേഖലാ പ്രസിഡന്റ് ജോർജ് കാനാട്ട് അധ്യക്ഷത വഹിച്ചു. റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാഷണം നടത്തി, ഫാ. തോമസ് പട്ടാംകുളം , സിസ്റ്റർ ട്രീസ പാലക്കൽ, ജോണി തോമസ് വടക്കേക്കര, ടോസിൻ ബോബൻ, ജോൺസൺ പൊട്ടങ്കൽ,ഒ മാത്യു എന്നിവർ പ്രസംഗിച്ചു.
ഇരിട്ടി: നിരപരാധികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച ഛത്തീസ്ഗഡ് പോലീസിന്റെ നടപടിയിൽ തലശേരി രൂപതയിലെ വിവിധ ഇടവകകളിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മണിപ്പാറ സെന്റ് മേരീസ് പള്ളിയിൽ മണിക്കടവ് മാതൃവേദി നടത്തിയ പ്രതിഷേധം ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് നേതൃത്വം നൽകി. ഫാ. ജോബി കോവാട്ട്, ഫാ. പയസ് പടിഞ്ഞാറേമുറിയിൽ, ഫാ. ജയിംസ് കുരിശുമൂട്ടിൽ, ഫാ. ജോർജ് ചാലിൽ,സിസ്റ്റർ ലിൻഡ, സിസിലി ബേബി, ലില്ലി ബെന്നി എന്നിവർ പങ്കെടുത്തു.
കച്ചേരിക്കടവ് ഇടവകയിൽ ജോർജിയൻസ് മാതൃവേദിയുടെ ആഭിമുഖ്യത്തിൽ വായ് മൂടിക്കെട്ടി പ്രതിഷേധിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പള്ളിമുറ്റത്ത് നടത്തിയ പ്രതിഷേധ പരിപാടി ഇടവക വികാരി ഫാ. മാത്യു പൊട്ടംപ്ലാക്കലും മാതൃവേദി ഭാരവാഹികളും നേതൃത്വം നൽകി.
ആനപ്പന്തി കരുണാമയനായ ഈശോയുടെ ഇടവകയിലെ സമർപ്പിതരും ഇടവകാംഗങ്ങളും പ്രതിഷേധിച്ചു. പള്ളിമുറ്റത്ത് നടത്തിയ വായ് മൂടിക്കെട്ടി നടത്തിയ പ്രതിഷേധം സിസ്റ്റർ നാൻസി എസ്എബിഎസ് ഉദ്ഘാടനം ചെയ്തു. ഫാ. ബിജു തേലക്കാട് നേതൃത്വം നൽകി.
കോൺഗ്രസ് ആറളം, കീഴപള്ളി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ എടൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ , ഡിസിസി സെക്രട്ടറി വി.ടി. തോമസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.വി. ജോസഫ് , മണ്ഡലം പ്രസിഡന്റുമാരായ ജോഷി പാലമറ്റം, ജിമ്മി അന്തീനാട്ട് എന്നിവർ പ്രസംഗിച്ചു.
വള്ളിത്തോടിൽ കേരള കോൺഗ്രസ് പായം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗംസംസ്ഥാന വൈസ് ചെയർമാൻ അഡ്വ. കെ.എ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് ജിജോ അടവനാൽ അധ്യക്ഷത വഹിച്ചു. ഡെന്നീസ് മാണി, പി.സി. ജോസഫ്, കെ.ജെ ജോസഫ് , ജോർജ് ആന്റണി, ജോസ് വടക്കേപറമ്പിൽ, തോമസ് ഇല്ലിക്കൽ, റ്റിസി മണിക്കൊമ്പേൽ, ബേബി പുതിയമഠത്തിൽ , തമ്പി കല്ലൂർ, റോബിൻസ് മണ്ണനാൽ എന്നിവർ പ്രസംഗിച്ചു.
എകെസിസി കരിക്കോട്ടക്കരി യൂണിറ്റിന്റെ നേതൃത്തതിൽ കരിക്കോട്ടക്കരി ടൗണിൽ വായമൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. എകെസിസി എടൂർ മേഖല ഡയറക്ടർ ഫാ. കുര്യാക്കോസ് കളരിക്കൽ , യൂണിറ്റ് പ്രസിഡന്റ് കെ.സി.ചാക്കോ എന്നിവർ നേതൃത്വം നൽകി.
കേളകം: വൈഎംസിഎയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ വായ മൂടിക്കെട്ടി പ്രകടനം നടത്തി. കേളകം വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് ജോസ് ആവണംകോട്ട് ഉദ്ഘാടനം ചെയ്തു. ഇരിട്ടി സബ് റീജണൽ ജനറൽ കൺവീനർ ഏബ്രഹാം കച്ചിറയിൽ, തോമസ് പോൾ, ടോം അഗസ്റ്റിൻ, ജീമോൾ മനോജ് എന്നിവർ പ്രസംഗിച്ചു. കേളകം, കൊട്ടിയൂർ, കണിച്ചാർ, അടയ്ക്കാത്തോട് എന്നിവിടങ്ങളിൽ നിന്നുള്ള വൈഎംസിഎ പ്രതിനിധികളും പങ്കെടുത്തു.
പയ്യന്നൂര്‍: ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. പയ്യന്നൂര്‍ സെന്റർ ബസാറില്‍ നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. നിഷാദ് ഉദ്ഘാടനം ചെയ്തു.സി. ഷിജില്‍, കെ. മനുരാജ്, മുഹമ്മദ് ഹാഷിം എന്നിവര്‍ പ്രസംഗിച്ചു.
കൊട്ടിയൂർ: കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. വികാരി ഫാ . സജി പുഞ്ചയിൽ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് വികാരി ഫാ. ബോബി പാലക്കുഴ, ട്രസ്റ്റിമാരായ സാജു മേൽപ്പനാം തോട്ടം, തോമസ് തുമ്പൻ തുരുത്തി, ജയ്സൺ കാക്കര ക്കുന്നേൽ, ജിം മാത്യം നമ്പുടാകം, എകെസിസി പ്രസിഡന്റ് ജിൽസ് എം മേക്കൽ, ലാലിച്ചൻ പുല്ലാപ്പള്ളി ബോബി മുണ്ടിയാനി, ഗ്രേസി വെള്ളിയാംമാക്കൽ എന്നിവർ പ്രസംഗിച്ചു.